ശ്രീലങ്കയിലെ സ്‌ഫോടനം: മരണസംഖ്യ 137 ആയി; ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു

By anju.21 04 2019

imran-azhar

 

 

കൊളംബോ:കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളിലുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലുണ്ടായ ആക്രമണത്തില്‍ 137 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മൂന്ന് കത്തോലിക്ക പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ആയിരുന്നു പള്ളികളില്‍ സ്‌ഫോടനം നടന്നത്.

 

കതാനയിലെ കൊച്ചികഡെ സെന്റ്. ആന്റണീസ് ദേവാലയം, കതുവപിട്ടിയ സെന്റ്. സെബാസ്റ്റ്യന്‍സ് ദേവാലയം, ബട്ടിക്കലോവയിലെ ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്‌ഫോടനം നടന്നത്. സിനമണ് ഗ്രാന്ഡ്, ഷാംഗ്രിലാ, കിംസ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായി. മരണപ്പെട്ടവരില്‍ ഒമ്പതു വിദേശവിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ഞായറാഴ്ച പ്രദേശിക സമയം രാവിലെ 8.45 ന് ആയിരുന്നു പള്ളികളില്‍ സ്‌ഫോടനം ഉണ്ടായത്. രണ്ടു പള്ളികളില്‍ ഒന്നിലേറെ സ്‌ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‌ന്നേക്കാന് സാധ്യതയുണ്ട്. സ്‌ഫോടനത്തില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും നടുക്കം രേഖപ്പെടുത്തി.

 

OTHER SECTIONS