ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

By SUBHALEKSHMI B R.17 Oct, 2017

imran-azhar

കൊച്ചി: മലയാളി ക്രിക്കറ്റര്‍ എസ്.ശ്രീശാന്തിന് വീണ്ടും ആജിവനാന്ത വിലക്ക്. ബിസിസിഐയുടെ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. വിലക്ക് റദ്ദാക്കികൊണ്ടുളള സിംഗിള്‍ ബഞ്ച് വിധി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ഒത്തുകളി കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ബിസിസിഐ നടപടിയില്‍ അപാകതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ച ു.


ഓഗസ്റ്റ് ഏഴിനാണ് ശ്രീശാന്തിന്‍െറ വിലക്ക് സിംഗിള്‍ ബഞ്ച് നീക്കിയത്.ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ളാതായതിനാല്‍ നടപടി തുടരാനാകില്ളെന്നും വ്യക്തമാക്കിക്കൊണ്ടാണ് സിംഗിള്‍ ബഞ്ച് ശ്രീശാന്തിന്‍െറ വിലക്ക് നീക്കിയത്. ഇതിനെതിരെയാണ് ബിസിസിഐ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്കു സാധ്യമല്ളെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍.

OTHER SECTIONS