സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി

By sruthy sajeev .14 Sep, 2017

imran-azhar


തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി. കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‌നേരെയാണ് വധഭീഷണി ഉണ്ടായത്. പി സി ജോര്‍ജിനെതിരെ
കേസെടുത്ത ശേഷമാണ് വധഭീഷണി . ഭീഷണിക്കത്ത് കിട്ടിയെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇടപെട്ടതിനു ശേഷം തനിക്ക് പോസ്റ്റലായി മനുഷ്യ വിസര്‍ജ്ജം ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും ജോസഫൈന്‍ പറയുന്നു. സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്കും ഭീഷണിയുള്ളതായി ജോസഫൈന്‍ പറയുന്നു. ഭീഷണികളെ വകവയ്ക്കുന്നിലെ്‌ളന്നും ശകതമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

OTHER SECTIONS