ഓഹരി വിപണിയിൽ നഷ്ട്ടം

By online desk.20 02 2020

imran-azhar

 


മുംബൈ: കഴിഞ്ഞദിവസത്തെ നേട്ടം ഓഹരി സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. സെന്‍സെക്‌സ് 50 പോയന്റ് താഴ്ന്ന് 41272ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തില്‍ 12111ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 905 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 631 ഓഹരികള്‍ നഷ്ടത്തിലുമാണ്. 90 ഓഹരികള്‍ക്ക് മാറ്റമില്ല.

 

ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎല്‍, യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ബ്രിട്ടാനിയ, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, സിപ്ല, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, നെസ് ലെ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

 

 

 

OTHER SECTIONS