നിലകൊണ്ടത് നീതിപീഠത്തിനുവേണ്ടിയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

By SUBHALEKSHMI B R.13 Jan, 2018

imran-azhar

കൊച്ചി: നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്നും അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നും സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനങ്ങള്‍ക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ള. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്നാണു പ്രതീക്ഷയെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ശരിയായല്ള പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ന്യായാധിപന്മാര്‍ നേരിട്ടു മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധസ്വരമുയര്‍ത്തുന്നത്.

 

പ്രധാന കേസുകള്‍ ഏതു ബഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണു ജഡ്ജിമാര്‍ മുഖ്യവിമര്‍ശനമുന്നയിച്ചത്. ഇക്കാര്യത്തില്‍ നാലുപേരും ചേര്‍ന്നു രണ്ടുമാസം മുന്‍പു ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്‍റെ കരടും ജഡ്ജിമാര്‍ പരസ്യപ്പെടുത്തി. രാജ്യത്തിന്‍റെയും ജുഡീഷ്യറിയുടെയും ചരിത്രത്തില്‍ അസാധാരണ സാഹചര്യമാണ ിതെന്നും ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമോയെന്നു രാജ്യം തീരുമാനിക്കട്ടെയെന്നും ചെലമേശ്വര്‍ പറഞ്ഞിരുന്നു.

OTHER SECTIONS