മുന്നാഭായി സ്റ്റൈല്‍ അനുകരിച്ചതിന് പിന്നാലെ ചാനലുകളില്‍ ക്രൈം പരമ്പരകള്‍ക്ക് വിലക്ക്

By Shyma Mohan.21 Apr, 2017

imran-azhar


    മുംബൈ: ടിവി ചാനലുകളില്‍ ക്രൈം പരമ്പരകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുംബൈ പോലീസ്. കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് എങ്ങനെ കുറ്റകൃത്യം നടത്താം എന്നതിനെക്കുറിച്ചുള്ള അറിവ് ഇത്തരം ക്രൈം പരമ്പരകളിലൂടെ ലഭിക്കുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് ചാനലുകളില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. ഏതാനും ദിവസം മുന്നാഭായി എം.ബി.ബി.എസ് എന്ന സഞ്ജയ് ദത്ത് സിനിമയെ അനുകരിച്ച് റെയില്‍വേ പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ കൃത്രിമം കാട്ടിയതില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നേരത്തെ എങ്ങനെ കുറ്റം ചെയ്യാമെന്നുള്ള ആശയം നോവലുകളിലും ബുക്കുകളിലുമാണ് ലഭ്യമായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ സിനിമകളും ക്രൈം പരമ്പരകളുമാണ് യുവാക്കള്‍ക്ക് പ്രചോദനമാകുന്നതെന്നും ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ വിനയ് റത്തോഡ് പറഞ്ഞു.

OTHER SECTIONS