മോട്ടോർ വാഹന വകുപ്പിൽ പണിമുടക്ക്

By online desk .16 09 2020

imran-azhar

 


തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ആർടിഒമാർ മുതൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥർ ഇന്ന് പണിമുടക്കും. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ജോയിന്റ് ആർടിഒമാരായി സ്ഥാനക്കയറ്റം നൽകുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഗതാഗതമന്ത്രി അനുകൂലമായി തീരുമാനം എടുത്തെങ്കിലും മിനിസ്റ്റീരിയൽ ജീവനക്കാരുടെ സംഘടന രാഷ്ട്രീയ ഇടപെടൽ നടത്തി അട്ടിമറിച്ചെന്നാണ് ആക്ഷേപം. സാങ്കേതിക വിഭാഗം ജീവനക്കാർ പണിമുടക്കുന്നതോടെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടാനാണ് സാധ്യത.

OTHER SECTIONS