കോവിഡ് : മുൻ സുഡാൻ പ്രധനമന്ത്രി സാദിക്ക് അൽ മഹ്ദി അന്തരിച്ചു

By online desk .26 11 2020

imran-azhar

 


അബുദാബി: കോവിഡ് ബാധയെത്തുടർന്ന് മുൻ സുഡാൻ പ്രസിഡൻറ് സാദിക്ക് അൽ മഹ്ദി അന്തരിച്ചു . യു എ യിൽ വെച്ചാണ് മരണം സംഭവിച്ചത്. 84 വയസായിരുന്നു . കോവിഡ് ബാധയെത്തുടർന്ന് മൂന്നാഴ്ച മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം രണ്ടുവട്ടം സുഡാൻ പ്രധാനമന്ത്രിയായിരുന്നു.
1986ലാണ് അദ്ദേഹം പ്രധാനമന്ത്രിപദം അലങ്കരിച്ചത്. 1989ൽ നടന്ന സൈനിക അട്ടിമറിയിലൂടെയാണ് അദ്ദേഹം ആദ്യം പുറത്താക്കപ്പെടുന്നത്. മഹ്ദി സുഡാനിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അവസാന പ്രധാനമന്ത്രിയായിരുന്നു

OTHER SECTIONS