സുനന്ദ പുഷ്‌കറിന്റെ മരണം: നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

By Neha C N.21 08 2019

imran-azhar

 


ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിന് കാരണം ഭര്‍ത്താവ് ശശി തരൂരിന്റെ മാനസിക പീഡനവും അദ്ദേഹത്തിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധവുമാണെന്ന് ഡല്‍ഹി പോലീസിന്റെ വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെയാണ് പോലീസ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

 

വിഷം അകത്തു ചെന്നാണ് സുന്ദയുടെ മരണമെന്നും, കയ്യിലും കൈത്തണ്ടയിലും കാലിലുമായി പതിനഞ്ചോളം മുറുകള്‍ അവരുടെ മൃതദേഹത്തിലുണ്ടായിരുന്നതായു പോലീസ് പറഞ്ഞു.

 


ശശി തരൂരിന്റെ മാനസിക പീഡനവും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധവും സുനന്ദയെ മാനസികമായി ഏറെ തളര്‍ത്ത്ിയിരുന്നു. മെഹറുമായുള്ള തരൂരിന്റെ ബന്ധമാണ് തരൂര്‍-സുനന്ദ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനു തെളിവായി സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിംഗ് നല്‍കിയ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

 

നളിനി സിംഗ് സുന്ദയുമായി ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പോലീസ് കോടതിയില്‍ നല്‍കിയത്. കരഞ്ഞുകൊണ്ടാണ് സുനന്ദ തന്നെ വിളിച്ചത്. ശശി തരൂരും മെഹര്‍ തരാറുമായുള്ള ബന്ധത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, തരൂരിനോടും തരാറിനോടും പകരം ചോദിക്കണമെന്നായിരുന്നു അവളുടെ ആവശ്യമെന്നും നളിനി സിംഗിന്റെ മൊഴിയില്‍ പറയുന്നു. തരൂരും മെഹര്‍ തരാരും തമ്മില്‍ കൈമാറിയ ചില സന്ദേശങ്ങളും സുനന്ദയ്ക്ക് ലഭിച്ചിരുന്നു. സുനന്ദ വീട്ടിലേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. പകരം ലീല ഹോട്ടലിലേക്കാണ് പോയത്. തരൂര്‍-സുനന്ദ ദാമ്പത്യജീവിതം വളരെമോശമായ അവസ്ഥയിലായിരുന്നു നളിനിയുടെ മൊഴിയില്‍ പറയുന്നു.

OTHER SECTIONS