ഡിജിറ്റൽ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താൻ ഇന്ത്യയിൽ പത്തു ബില്യൺ ഡോളർ നിക്ഷേപവുമായി ഗൂഗിൾ

By online desk .13 07 2020

imran-azhar

 

മുംബൈ: ഡിജിറ്റൽ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താൻ പത്തു ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ . പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ ആശയങ്ങൾക്ക് പിന്തുണയേകുമെന്നും ഗൂഗിൾ ഗോർ ഇന്ത്യ വ്യക്തമാക്കി .

 

 

ഇക്കാര്യം സുന്ദർ പിച്ചൈ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ചു മുതൽ ഏഴ് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിൽ ചെലവഴിക്കാനാണ് ഗൂഗിൾ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക.

 

 

കൂടാതെ പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുക , ഇന്ത്യയുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങൾ നിർമിക്കുക , ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണക്കുക, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികമേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയിലാവും ഗൂഗിള്‍ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

 


ഇന്ന് രാവിലെ പ്രധാനമന്ത്രി ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈയും തമ്മിൽ വീഡിയോ കോൺഫറൻസ് വഴി കൂടി കാഴ്ച നടത്തിയിരുന്നു . കൂടിക്കാഴചയിലൂടെ ഫലവത്തായ നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു

 

OTHER SECTIONS