പുതപ്പ് വിതരണം ചെയ്ത ചടങ്ങില്‍ ഫോട്ടോയ്ക്കു വേണ്ടി പോസ് ചെയ്യാന്‍ ബിജെപി നേതാക്കളുടെ തമ്മിലടി.

By Anju N P.14 Jan, 2018

imran-azhar

 


ലക്‌നോ: ഉത്തര്‍പ്രദേശില്‍ പാവപ്പെട്ടവര്‍ക്ക് പുതപ്പ് വിതരണം ചെയ്ത ചടങ്ങില്‍ ഫോട്ടോയ്ക്കു വേണ്ടി പോസ് ചെയ്യാന്‍ ബിജെപി നേതാക്കള്‍ തമ്മിലടി. ശനിയാഴ്ച വൈകുന്നേരം സീതാപുര്‍ ജില്ലയിലായിരുന്നു സംഭവം. ലോക്‌സഭാ അംഗം രേഖാ വര്‍മയുടേയും എംഎല്‍എ ശശാങ്ക് ത്രിവേദിയുടേയും അനുയായികളാണ് ഏറ്റുമുട്ടിയത്.

 

പോലീസുകാരുടെയും ജില്ലാ ഭരണാധികാരികളുടേയും സാന്നിധ്യത്തിലായിരുന്നു തമ്മിലടി. എംപി രേഖാ വര്‍മ പോലീസ് ഉദ്യോഗസ്ഥനെ അടിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. വനിതാ എംഎല്‍എ ചെരുപ്പൂരിയാണ് എതിരാളിയെ തല്ലിയത്.

 

യുപിയില്‍ ശൈത്യം കനത്തതോടെ വീടില്ലാത്ത നിരവധി ആളുകളാണ് മരിച്ചുവീണത്. ഇതിനെ തുടര്‍ന്നാണ് പാവപ്പെട്ടവര്‍ക്ക് പുതപ്പ് സൗജന്യമായി വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചത്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 

OTHER SECTIONS