സുപ്രീം കോടതി വിഷയം: ഇടപെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

By Shyma Mohan.12 Jan, 2018

imran-azhar


    ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ ഉയര്‍ത്തിയ ആരോപണത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജുഡീഷ്യറി തന്നെ പരിഹരിക്കുമെന്ന് കേന്ദ്ര നിയമ സഹമന്ത്രി പി.പി ചൗധരി പറഞ്ഞു. ഇന്ത്യന്‍ ജുഡീഷ്യറി ലോകമെമ്പാടും പേരുകേട്ടതാണെന്നും അത് സ്വതന്ത്രമാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന വിഷയം ജുഡീഷ്യറി തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ജുഡീഷ്യറിയിലെ വിഷയം ജുഡീഷ്യറിയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നുമാണ് ഔദ്യോഗിക വിലയിരുത്തല്‍. നേരത്തെ സുപ്രീം കോടതിയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസിന്റെ നടപടികളോട് വിയോജിച്ച് ജസ്റ്റിസുമാരായ ജെ.ചെലമേശ്വരും രഞ്ജന്‍ ഗോഖോയും മദന്‍ ബി ലോകൂറും കുര്യന്‍ ജോസഫുമാണ് പത്രസമ്മേളനം നടത്തി സുപ്രീം കോടതിയിലെ സ്ഥിതിഗതികളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അറിയിച്ചത്.


OTHER SECTIONS