ജി.എസ്.ടി ജനസൗഹൃദമല്ലെന്ന ്‌സുപ്രീംകോടതി

By അനിൽ പയ്യമ്പള്ളി.08 04 2021

imran-azharന്യൂഡല്‍ഹി: ജനസൗഹൃദ നികുതിഘടന എന്ന നിലയില്‍ പാര്‍ലമെന്റ് പാസാക്കിയ ചരക്ക്, സേവന നികുതി നിയമം (ജി.എസ്.ടി), രാജ്യത്ത് നടപ്പാക്കിയപ്പോള്‍ മര്‍മ്മ പ്രധാനമായ ഈ ലക്ഷ്യം നഷ്ടപ്പെട്ടെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം.

 

ജി.എസ്.ടി ഇപ്പോള്‍ ജനസൗഹൃദം അല്ലാതായിരിക്കുന്നുവെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പറഞ്ഞു. ജി.എസ്.ടി അടയ്ക്കാത്തതിന് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള ഹിമാചല്‍പ്രദേശിലെ ജി.എസ്.ടി വ്യവസ്ഥയ്‌ക്കെതിരെ രാധാകൃഷ്ണ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.


12 കോടി രൂപ നികുതി അടയ്ക്കുന്ന ഒരാള്‍ തുച്ഛമായ തുക നികുതി കുടിശ്ശിക വരുത്തിയാലുടന്‍ സ്വത്ത് കണ്ടുകെട്ടാന്‍ പാടില്ല. വ്യവസായികളെയെല്ലാം തട്ടിപ്പുകാരായി കണക്കാക്കുന്ന നികുതി സംസ്‌കാരത്തില്‍ നിന്ന് രാജ്യം പുറത്തുവരണം. പതിനായിരം കോടി രൂപ വരെയാണ് ഉദ്യോഗസ്ഥര്‍ നികുതി കണക്കാക്കുന്നത്.

 

 

 

അത് സുപ്രീംകോടതിയോ അപ്പലേറ്റ് ട്രൈബ്യൂണലോ ആയിരം കോടിയായി കുറയ്ക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലാതായിരിക്കുന്നു. സര്‍ക്കാരിന്റെ വരുമാനം സംരക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ സത്യസന്ധമായ ബിസിനസുകള്‍ നടക്കാനുള്ള അവസരവും നല്‍കണം. രണ്ടിലും സന്തുലനം പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

 

OTHER SECTIONS