അമ്പരപ്പിക്കും വിധം യുവാവിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 233 സാധനങ്ങള്‍

By parvathyanoop.28 06 2022

imran-azhar

കടുത്ത വയറുവേദനയുമായി ചികിത്സക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് കോയിനുകളും ബാറ്ററികളും സ്‌ക്രൂകളും ഗ്ലാസിന്റെ കഷ്ണങ്ങളും. തുര്‍ക്കിയിലാണ് സംഭവം. 35 വയസുകാരനായ യുവാവിന്റെ വയറ്റില്‍ നിന്നാണ് ഇത്രയേറെ സാധനങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന് എന്‍ഡോസ്‌കപി ചെയ്തിരുന്നു.

 

തുടര്‍ന്നാണ് 233 സാധനങ്ങള്‍ കണ്ടെത്തിയത്. ലിറ കോയിനുകള്‍, ബാറ്ററികള്‍, കാന്തങ്ങള്‍, സ്‌ക്രൂകള്‍, ഗ്ലാസിന്റെ കഷ്ണങ്ങള്‍ എന്നിവയൊക്കെ വയറ്റില്‍ നിന്ന് കണ്ടെത്തിയ സാധനങ്ങളില്‍ പെടുന്നു. പിന്നീട് ഈ സാധനങ്ങളൊക്കെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആമാശയത്തില്‍ ഒന്നോ രണ്ടോ ആണികള്‍ കുത്തിക്കയറി എന്ന് ശസ്ത്രക്രിയ നടത്തുന്നതിനിടെ ശ്രദ്ധിച്ചു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് കല്ലുകളും രണ്ട് ലോഹക്കഷ്ണങ്ങളും വന്‍ കുടലില്‍ കണ്ടെത്തിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

 

OTHER SECTIONS