ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടുമെത്ത: കലിതുള്ളി സുഷമ

By S R Krishnan.12 Jan, 2017

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലും രൂപത്തിലും ഉള്ള ചവിട്ടുമെത്ത ഉണ്ടാക്കി ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കു വെച്ച ഇ കൊമേഴ്‌സ് കമ്പനി ആമസോണ്‍ മാപ്പു പറയണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ആമസോണിന്റെ കാനഡ വെബ്്‌സൈററിലാണ് ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ചവിട്ടുമെത്ത വില്‍പ്പനയ്ക്കു വെച്ചത്. ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ ഉത്പന്നങ്ങള്‍ ആമസോണ്‍ പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്യണം. അല്ലെങ്കില്‍ ആമസോണ്‍ കമ്ബനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ലെന്ന് ട്വിറ്ററില്‍ സുഷമ മുന്നറിയിപ്പു നല്‍കി. ആമസോണ്‍ കമ്പനിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടു സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടു.