ഇന്ത്യയില്‍ വിദഗ്ധ ചികിത്സക്കായി 8 പാക് പൗരര്‍ക്ക് മെഡിക്കല്‍ വിസ

By Shyma Mohan.07 Dec, 2017

imran-azhar


    ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന വേളയിലും പാകിസ്ഥാനി പൗരര്‍ക്ക് ഇന്ത്യയില്‍ വിദഗ്ധ ചികിത്സക്ക് സൗകര്യം ഒരുക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ വിദഗ്ധ ചികിത്സക്കായി എത്തുന്ന 8 പാകിസ്ഥാനി പൗരന്‍മാര്‍ക്കാണ് മെഡിക്കല്‍ വിസ അനുവദിച്ചിരിക്കുന്നത്. ട്വിറ്റര്‍ വഴിയാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ കരള്‍ മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നാലുപേര്‍ക്കും വിദഗ്ധ ചികിത്സക്കായി എത്തുന്ന മറ്റ് നാലു പേര്‍ക്കുമാണ് സുഷമ സ്വരാജ് മെഡിക്കല്‍ വിസ അനുവദിച്ചത്. ആവശ്യമായ രേഖകള്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സമര്‍പ്പിക്കാന്‍ സുഷമ നിര്‍ദ്ദേശിച്ചു. നേരത്തെയും സുഷമ സ്വരാജ് ഇത്തരത്തില്‍ അനുകമ്പാപൂര്‍വ്വമായ നിലപാട് സ്വീകരിച്ച് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

OTHER SECTIONS