ഇന്ത്യന്‍ മുജാഹീദ്ദീന്‍ ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

By Shyma Mohan.14 Feb, 2018

imran-azhar


    ന്യൂഡല്‍ഹി: 2008ല്‍ നടന്ന ഡല്‍ഹി തുടര്‍ ബോംബ് സ്‌ഫോടനങ്ങളിലടക്കം നിരവധി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. അരിസ് ഖാന്‍ എന്ന ജുനൈദ്(32)നെയാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത്. 2008ല്‍ നടന്ന ബാട്‌ല ഹൗസ് ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഇയാള്‍ പിന്നീട് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. അരിസ് ഖാന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തായി നടത്തിയ സ്‌ഫോടനങ്ങളില്‍ 165ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപയും ഡല്‍ഹി പോലീസ് അഞ്ചു ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഇയാള്‍ ഉത്തര്‍പ്രദേശിലെ അസംഘട്ട് സ്വദേശിയാണ്.

OTHER SECTIONS