വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സ്വാന്റെ പേബോവിന്

By Shyma Mohan.03 10 2022

imran-azhar

 

സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്ര രംഗത്തെ നോബേല്‍ പുരസ്‌കാരം സ്വീഡിഷ് ജനിതക ഗവേഷണ വിദഗ്ധന്‍ സ്വാന്റെ പേബോവിന്.

 

വംശനാശം സംഭവിച്ച നിയാണ്ടര്‍താലുകളുടെയും ഡെനിസോവന്മാരുടെയും ആധുനിക മനുഷ്യരുടെയും ജനിതകഘടനയെ താരതമ്യം ചെയ്തുകൊണ്ടുള്ള കണ്ടെത്തലുകള്‍ക്കാണ് പേബോവിനെ തേടി നോബേല്‍ പുരസ്‌കാരം എത്തിയിരിക്കുന്നത്.

 

സ്വീഡനിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നോബേല്‍ കമ്മിറ്റി സെക്രട്ടറി തോമസ് പേള്‍മാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്. 10 മില്യണ്‍ സ്വീഡിഷ് ക്രോണര്‍(9,00,000 ഡോളര്‍) വരുന്ന ക്യാഷ് അവാര്‍ഡ് ഡിസംബര്‍ 10ന് സമ്മാനിക്കും.

 

ഭൗതിക ശാസ്ത്രരംഗത്തെ നോബേല്‍ പുരസ്‌കാരം ചൊവ്വാഴ്ചയും രസതന്ത്രത്തിനുള്ള നോബേല്‍ ബുധനാഴ്ചയും പ്രഖ്യാപിക്കും. ഒക്ടോബര്‍ 6ന് സാഹിത്യം, 7ന് സമാധാനം, 10ന് സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ നോബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കും.

 

OTHER SECTIONS