സ്വാമി ശാശ്വതികാനന്ദ ജയന്തി 20,21 തീയതികളിൽ ആഘോഷിക്കും

By online desk .14 02 2020

imran-azhar

 


തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദ ജയന്തി ഒൻപത് ജില്ലകളിൽ 20,21 തീയതികളിൽ ആഘോഷിക്കുമെന്നു ശ്രീനാരായണ മതാതീയ ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറി വാവറ അമ്പലം സുരേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷം. 20 നു മൂന്നു മണിക്ക് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ ജയന്തി ആഘോഷം സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്യും. അയിലം ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

 

21ന് 9 ജില്ലകളിലും ജയന്തി ആഘോഷവും ശിവഗിരിയിൽ സ്വാമി ശാശ്വതികാനന്ദയുടെ സമാധിയിൽ പുഷ്പാർച്ചനയും നടത്തും. ചെയർമാൻ കെ,എസ് ജ്യോതിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വർക്കിംഗ് ചെയർമാൻ വി. സുദർശനൻ പാരിപ്പള്ളി, കരക്കകം ബാലചന്ദ്രൻ, ഡി.വി ജയൻ, എൽ ബാബു, ശ്രീകുമാർ അടൂർ, ടി.കെ പുഷ്പ കൊടുവള്ളി, വലിയമല സുകു, കൊല്ലം ജില്ലാ സെക്രട്ടറി അനിൽ കുമാർ, ഹരിലാൽ എന്നിവർ പ്രസംഗിച്ചു. 

 

 

OTHER SECTIONS