51500 രൂപയുടെ നിരോധിത നോട്ടുകളുമായി സ്വീഡിഷ് യുവതിയെ പിടികൂടി

By Sooraj Surendran .19 01 2020

imran-azhar

 

 

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51500 രൂപയുടെ നിരോധിത നോട്ടുകളുമായി സ്വീഡിഷ് യുവതിയെ സി.ഐ.എസ്.എഫ് പിടികൂടി. സ്വീഡിഷ് വനിതയായ കൽബർഗ് ആസ മരിയയെയാണ് സി.ഐ.എസ്.എഫ് പിടികൂടിയത്. കേരള സന്ദർശനത്തിന് ശേഷം മടങ്ങാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു ആസ മരിയ. 51500 രൂപയുടെ 1000, 500 നോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. 2014 ഇന്ത്യയിൽ സന്ദർശനം നടത്തിയപ്പോൾ വാങ്ങിയ നോട്ടുകളാണിതെന്നും, നോട്ട് നിരോധനത്തെ കുറിച്ച് അറിയില്ലായിരുന്നെന്നും ആസ മരിയ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവത്തെ തുടർന്ന് രണ്ടര ലക്ഷം രൂപ ആസ മരിയയിൽ നിന്നും ഈടാക്കും. തുടർനടപടികളെ തുടർന്ന് മരിയക്ക് കൊച്ചിയിൽ നിന്നും കൊളംബോയിലേക്കുള്ള വിമാനം നഷ്ടമായി. ബാഗേജ് എക്സറേ പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ കറൻസി കണ്ടെത്തിയത്.

 

OTHER SECTIONS