തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ വെടിവെപ്പ്: 2 പേര്‍ കൊല്ലപ്പെട്ടു

By Shyma Mohan.11 Jan, 2017

imran-azhar

  
    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഖരഗ്പൂരിലെ പാര്‍ട്ടി ഓഫീസിലേക്ക് ബൈക്കില്‍ എത്തിയ അജ്ഞാതരാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് കൗണ്‍സിലര്‍മാരായ ശ്രിനു നായിഡു, ഗോവിന്ദ റാവു, മറ്റ് മൂന്നുപേര്‍ക്കുമാണ് പരിക്കേറ്റത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൗണ്‍സിലറായ എ.പൂജയുടെ ഓഫീസില്‍ ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് നേരെ ബോംബെറിയുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു. ശ്രിനു നായിഡു 2015ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയും തുടര്‍ന്ന് തൃണമൂലിലേക്ക് കാലുമാറുകയുമായിരുന്നു. പ്രദേശത്ത് സംഘര്‍ഷം തുടരുന്നതിനെ തുടര്‍ന്ന് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചു.  

OTHER SECTIONS