ടി.പി. സെന്‍കുമാര്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

By Subha Lekshmi B R.17 Jul, 2017

imran-azhar

കൊച്ചി: മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയിലാണ് സെന്‍കുമാര്‍ ജാമ്യാപേക്ഷ നല്‍കിയത്.

 

ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിനു കാരണമെന്നു സെന്‍കുമാര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ള. അഭിമുഖം പ്രസിദ്ധികരിച്ച വരികയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചു ആലോചിക്കുന്നുവെന്നും അനുമതിയില്ളാതെയാണ് അഭിമുഖം റിക്കോര്‍ഡ് ചെയ്തെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

loading...