തമിഴ്‌നാട് ഗുഡ്ക അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

By Ambily chandrasekharan.26 Apr, 2018

imran-azhar
ചെന്നൈ: തമിഴ്‌നാട് ഗുഡ്ക അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ആരോഗ്യവകുപ്പ് മന്ത്രി ഡി.വിജയഭാസ്‌കര്‍, ഡിജിപി രാജേന്ദ്രന്‍് എന്നിവര്‍്‌ക്കെതിരായ ഗുഡ്ക അഴിമതിക്കോണ്് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. പുകയില ഉത്പന്നങ്ങള്‍് അനധികൃതമായി വില്‍പ്പന നടത്തുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതി നിര്‍ദ്ധേശിച്ചിരിക്കുന്നത്.ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് ഈ വിധി. ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍്, പൊതുപ്രവര്‍ത്തകന്‍ കെ.ആര്‍ രാമസ്വാമി എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
2017 ജൂലൈയില്‍ ചെന്നൈ റെഡ്ഹില്‍സിലുള്ള എംഡിഎം എന്ന ഗുഡ്ക ബ്രാന്‍ഡിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് തമിഴ്‌നാട്ടിലെ ആരോഗ്യമന്ത്രിയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍്ക്കും എതിരെ കൈക്കൂലി വാങ്ങിയ രേഖകള്‍ പിടിച്ചെടുത്തിരിക്കുന്നത്. 2013ലാണ് തമിഴ്‌നാട്ടില്‍ ഗുഡ്ക നിരോധിച്ചത്.

 

 

OTHER SECTIONS