നികുതി വരുമാനം കൂടി

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി: നികുതി വരുമാനം 17 ശതമാനം കൂടിയെന്ന് ജയ്റ്റ്ലി. നികുതി പിരിവില്‍ 34 ശതമാനം വര്‍ദ്ധനയുണ്ടായി. നോട്ടുപിന്‍വലിക്കല്‍ നടപടികള്‍ ആദായനികുതി നല്‍കുന്നവരുടെ എണ്ണം വര്‍ധന വരുത്തുമെന്നും ധനമന്ത്രി അറിയിച്ചു. കോര്‍പറേറ്റ് കന്പനികള്‍ നികുതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നു. നികുതി വെട്ടിക്കുന്നവര്‍ നികുതി നല്‍കുന്നവര്‍ക്ക് ബാധ്യത വരുത്തുന്നുവെന്നും.വന്‍തോതില്‍ നടക്കുന്ന നികുതി വെട്ടിപ്പ് തടയും. കൃത്യമായി നികുതി നല്‍കുന്നത് ശന്പളം വാങ്ങുന്നവര്‍ മാത്രമാണെന്നും നികുതിശേഖരണം കാര്യക്ഷമമാക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു.

OTHER SECTIONS