സിപിഎമ്മിന്റേത് സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ വാദം: വി.മുരളീധരന്‍

By online desk .13 07 2020

imran-azhar

 കാസര്‍കോട്: സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് സിപിഎം നേതാക്കളും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വര്‍ണ്ണക്കടത്തുകാരിയുടെ വാദമാണ് ഉന്നയിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരന്‍. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കേസായിട്ടുകൂടി തരംതാണ വാദങ്ങളുയര്‍ത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത്തരം വാദങ്ങളില്‍ നിന്ന് സര്‍ക്കാരും സിപിഎമ്മും പി•ാറണമെന്നും വി.മുരളീധരന്‍ പറഞ്ഞു. കാസര്‍കോട് ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഞാന്‍ സംശയത്തിന്റെ നിഴലിലാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. അക്കാര്യത്തില്‍ കോടിയേരി ആശങ്കപ്പെടേണ്ട, കോടിയേരി സ്വന്തം പാര്‍ട്ടിയുടെ കാര്യം നോക്കിയാല്‍ മതി. മുഖ്യമന്ത്രിയുടെയും കൂട്ടാളികളുടെയും പിന്തുണയോടെ സ്വര്‍ണ്ണക്കടത്ത് നടക്കുന്നത് ലോകത്തില്‍ ഇതാദ്യമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

 

 

OTHER SECTIONS