ചൈനയ്ക്കെതിരെ സംയുക്ത പ്രസ്താവന പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

By online desk .18 09 2020

imran-azhar

 


ന്യൂഡൽഹി; ചൈനയ്ക്കെതിരെ പാർലമെന്റിൽ സംയുക്ത പ്രസ്താവന പാസാക്കാം എന്ന നിർദ്ദേശം മുന്നോട്ടുവെച്ച് കേന്ദ്ര സർക്കാർ. സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അതിർത്തിയിലെ സ്ഥിതി സർക്കാർ കക്ഷി നേതാക്കളോട് വിശദീകരിക്കും. ഇതിനിടെ ദിബാങ് ലക്ഷ്യംവെച്ചുള്ള നീക്കമാണ് ചൈന നടത്തുന്നതെന്ന മുന്നറിയിപ്പ് സുരക്ഷാ വിദഗ്ധർ സർക്കാരിന് നൽകി.

 

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ശക്തമായ മുന്നറിയിപ്പ് ഇന്നലെ ചൈനയ്ക്ക് നൽകിയിരുന്നു. പാർലമെന്റിൽ നിന്നും ഒരേസ്വരത്തിലുള്ള സന്ദേശം ചൈനയ്ക്ക് നൽകണം എന്ന നിലപാട് സർക്കാർ ആവർത്തിക്കുകയാണ്. അതിർത്തിയിൽ തൽസ്ഥിതി മാറ്റാനുള്ള ഏത് നീക്കത്തെയും ചെറുക്കും എന്ന പ്രമേയം രണ്ടു സഭകളിലും പാസാക്കാം എന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. ഒപ്പം അതിർത്തിയിലെ മലനിരകളിൽ തുടരുന്ന ഇന്ത്യൻ സൈനികർക്ക് പിന്നിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു എന്ന സന്ദേശം നൽകാമെന്നും സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചു. പ്രതിരോധ മന്ത്രി സഭ അധ്യക്ഷൻ മാരോ പ്രമേയം അവതരിപ്പിക്കാ എന്നാണ് നിർദേശം.

 

OTHER SECTIONS