മദ്യനിരോധനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അശങ്കാജനകം: ജസ്റ്റിസ് ഷംസുദ്ദീന്‍

By Raji Mejo.14 Mar, 2018

imran-azhar

 

കൊച്ചി : പാതയോര മദ്യഷാപ്പുകള്‍ നിരോധിച്ച സുപ്രീം കോടതി വിധി നെഞ്ചിലേറ്റിയ ജനങ്ങള്‍ക്ക് കടുത്ത നിരാശ നല്‍കുന്നതായിരുന്നു പുതിയ വിധി എന്ന് ജസ്റ്റിസ് ജഗ ഷംസുദ്ദീന്‍. മദ്യ വിരുദ്ധ ജനകീയ മുന്നണി എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ ഉപവാസ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

തദ്ദേശ സ്ഥാപനങ്ങളുടെ മദ്യ നിരോധനാധികാരം പുനസ്ഥാപിക്കുക, സര്‍ക്കാര്‍ ജനദ്രോഹ മദ്യനയം ഉടന്‍ പിന്‍വലിക്കുക, നീതിപീഠം ധാര്‍മ്മിതക്കൊപ്പം നിലകൊള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന സമിതി നടത്തുന്ന സെക്രട്ടറിയേറ്റ് നടയിലെ ഉപവാസ സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് എറണാകുളം ജില്ലാ കമ്മറ്റി കച്ചേരിപ്പടി ഗാന്ധിഭവനില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്.

ഉപവാസ സമരത്തില്‍ ഉൃ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ദൂരപരിധി നിര്‍ണ്ണയവും, തൊഴിലും, ഖജനാവിലെ വരുമാനവുമാണ് കോടതിയിലെ വാദങ്ങളില്‍ വന്നിരുന്നത്. എന്നാല്‍ മദ്യം മൂലമുള്ള കെടുതികളും, കുടുംബ ശിഥിലീകരണവും, സാമ്പത്തിക തകര്‍ച്ചയും ഇവിടെ പ്രതിപാതിക്കപ്പെടുന്നില്ല എന്ന് അദ്ദേഹം തന്റെ മുഖ്യ പ്രഭാഷണത്തില്ല്‍ ചൂണ്ടിക്കാട്ടി.

മദ്യ വിരുദ്ധ ജനകീയ മുന്നണി എറണാകുളം ജില്ലാ പ്രസിഡന്റ് കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മദ്യ വിരുദ്ധ ജനകീയ മുന്നണി എറണാകുളം ജില്ലാ സെക്രട്ടറി വി.പി.ജോസ് സ്വാഗതവും, കണ്‍വീനര്‍ മൊയ്‌നുദ്ദീന്‍ അഫ്‌സല്‍ നന്ദിയും പറഞ്ഞു.

പി.ആര്‍.പത്മനാഭന്‍ നായര്‍, ഏലൂര്‍ ഗോപിനാഥ്, പി.എം.സജീദ്, കെ.കെ.വാമലോചനന്‍, ജേക്കബ് പുളിക്കല്‍, ഹില്‍ട്ടന്‍ ചാള്‍സ്, എം.ഡി. റാഫേല്‍, കെ.എസ്.ദിലീപ് കുമാര്‍, കെ.വിജയന്‍, ജസി ചക്കാം പാടം, ഇ.പി നോയല്‍, കെ.സി മോഹനന്‍, വി.ആര്‍ രാധാകൃഷ്ണന്‍, ജോര്‍ജ് മാര്‍ട്ടിന്‍, ഗോപിനാഥ കമ്മത്ത്, വി.കെ.അരവിന്ദാക്ഷന്‍, സൈനബ കെ.കെ എന്നിവര്‍ സംസാരിച്ചു.