ആറ് മാസങ്ങള്‍ക്ക് ശേഷം താജ്മഹല്‍ തുറക്കുന്നു; 21 മുതല്‍ പ്രവേശനം

By online desk .09 09 2020

imran-azhar

 

 

ലഖ്‌നൗ: ലാക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ നീണ്ട ആറ് മാസത്തിന് ശേഷം സേന്ദര്‍ശകര്‍ക്കായി തുറക്കുന്നു. 21 മുതല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്മാരക ചുമതലയുളള പുരാവസ്തു ശാസ്ത്രജ്ഞന്‍ ബസന്ത് കുമാര്‍ അറിയിച്ചു.അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം. താജ്മഹലില്‍ 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളൂ. ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. ഇലക്ട്രിക് ടിക്കറ്റുകളാകും സന്ദര്‍ശകര്‍ക്ക് നല്‍കുക. മാര്‍ച്ച് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒന്നാംഘട്ട ലോക്ക്ഡൗണ്‍ സമയത്താണ് താജ്മഹല്‍ അടച്ചത്.

 

 

OTHER SECTIONS