കോവിഡ് ബാധിതരാവുകയും മരണപ്പെടുകയും ചെയ്ത ആരോഗ്യപ്രവർത്തകരുടെ കണക്കറിയിലെന്ന് കേന്ദ്രം

By online desk .18 09 2020

imran-azhar

 

ഡല്‍ഹി: കോവിഡ് ബാധയെത്തുടർന്ന് മരണപ്പെടുകയും രോഗബാധിതരാകുകയും ചെയ്ത ആരോഗ്യപ്രവർത്തകരുടെ കണക്ക് കേന്ദ്ര സര്ക്കാറിന് അറിയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ആശ്വനി കുമാര്‍ ചൗബേ. അടൂർ പ്രകാശ് , പി കെ കുഞ്ഞാലികുട്ടി തുടങ്ങിയ എം പി മാരുടെ ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത് . പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ സർക്കാർ പ്രഖ്യാപിച്ച അമ്പതു ലക്ഷം രൂപയുടെ സഹായത്തിന് ലഭിച്ച അപേക്ഷ പ്രകാരം 155 ആരോഗ്യപ്രവർത്തകർ മരിച്ചെന്ന വിവരം മാത്രമേ കേന്ദ്രത്തിന്റെ അറിവിൽ ഉള്ളു.

 

കേരളത്തിൽ നിന്നും ഒരപേക്ഷയാണ് ലഭിച്ചത്. കോവിഡ് ബാധിച്ചുമരണപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ജോലിനല്കുന്നതിന് പ്രത്യേക പദ്ധതിയൊന്നും സര്‍ക്കാരിന്റെ പരിഗണയിലില്ല. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് 3.44 കോടി ച95 മാസ്‌കും 1.41 കോടി പിപിഇ കിറ്റും 10.84 കോടി ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ ഗുളികകളും നല്‍കിയതായി മറുപടിയിൽ വ്യക്തമാക്കി.

OTHER SECTIONS