ആരോഗ്യപ്രവര്‍ത്തകരിലും പൊലീസുകാരിലും രോഗം പടരുന്നു; ശ്രീചിത്രയിലെ ഡോക്ടര്‍ക്കും രോഗിക്കും കോവിഡ്

By online desk .01 08 2020

imran-azhar

 


തിരുവനന്തപുരം: തലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും രോഗം പടരുന്നത് ആശങ്ക പടര്‍ത്തുന്നു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കും രോഗിക്കുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കും രോഗിക്കുമാണ് രോഗം കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തിയ പരിശോധനയിലാണ് രോഗിക്ക് രോഗം സ്ഥിരീകരിച്ചത്.

 

സെന്റിനല്‍ സര്‍വയലന്‍സ് പരിശോധനയിലാണ് ഡോക്ടര്‍ക്ക് രോഗം കണ്ടെത്തിയത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പുറമെ ഇന്നലെ അഞ്ച് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കിളിമാനൂര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ഗണ്‍മാനും പൊലീസ് ആസ്ഥാനത്തെ എസ്‌ഐക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എസ്‌ഐയുടെ ഭാര്യയ്ക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാട്ടാക്കട സ്വദേശിയായ എസ്‌ഐ പേരൂര്‍ക്കട എസ്എപി ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. കിളിമാനൂര്‍ സ്റ്റേഷനിലെ സിഐയും എസ്ഐയും ഉള്‍പ്പടെ എല്ലാ പൊലീസുകാരും നിരീക്ഷണത്തിലാണ്. ഇവരെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റും.

 

കിള്ളിപ്പാലം ബണ്ട് കോളനിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 15 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും ജില്ലയില്‍ തീരദേശ ക്ലസ്റ്റിന് പുറത്തേക്കും രോഗം പടരുകയാണ്. അഞ്ചുതെങ്ങ്, പുതുക്കുറുശ്ശി, പൊഴിയൂര്‍, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ പ്രദേശങ്ങളിലാണ് ആശങ്ക തുടരുന്നത്.

 

 

 

 

OTHER SECTIONS