By online desk .12 07 2020
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ചുരുങ്ങിയ കാലയളവില്‍ ഉണ്ടാക്കിയത് കോടിക്കണക്കിന് തുക. ആരെയും അതിശയിപ്പിക്കുന്ന സാമ്പത്തിക വളര്ച്ച്. തിരുവനന്തപുരത്തെ കണ്ണേറ്റ്മുക്ക് എന്ന് സ്ഥലത്ത് സ്വപ്നയുടെ സ്വപ്ന ഭവനത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടിരുന്നു. ഒന്‍പത് സെന്റ് സ്ഥലത്ത് വന്‍ ആഡംബര മാളികയാണ് ഉയരാന്‍ പോകുന്നത്.
ഫെബ്രുവരി മാസത്തില്‍ ഉയര്‍ന്ന് സൗകര്യങ്ങളോട് കൂടിയ വീടിന് കോര്‍പ്പറേഷന്റെ നിര്‍മ്മാണാനുമതി തേടിയിരുന്നു. വീടിന്റെ തറക്കല്ല് ഇടുന്ന് ചടങ്ങില്‍ എം ശിവശങ്കര്‍ ഉള്‍പ്പെടെ ഉന്നത തലത്തിലുള്ള അനവധിപേര്‍ പങ്കെടുത്തിരുന്നു.വീടിന് സമീപമുള്ള ആഡംബര ഹോട്ടലില്‍ വമ്പന്‍ പാര്‍ട്ടി നടന്നതായുമാണ് ലഭിക്കുന്ന് വിവരം. വീടിന്റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തത് സരിത്തിന്റെ സുഹൃത്തിനായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ആതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തുള്ള ഒരാള്‍ കൂടി പിടിയിലായി. ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങിയെന്ന് സംശയിക്കുന്ന പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണ് പിടിയിലായത് എന്നാണ് വിവരം. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായതെന്നാണ് വിവരം.
സ്വര്‍ണ്ണം ആര്‍ക്കെല്ലാം നല്കി എന്ന വിവരം കസ്റ്റംസിന് ചോദ്യം ചെയ്യലിലൂടെ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറം സ്വദേശി പിടിയിലായത്. ഇയാളെ ഇപ്പോള്‍ കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് വിവരം. കള്ളക്കടത്തില്‍ നിന്നും ലഭിച്ച സ്വര്‍ണം ഇയാള്‍ കേരളത്തിനു പുറത്തും വില്‍പ്പന നടത്തിയെന്നും കണ്ടെത്തി. സ്വര്‍ണ്ണം ആവശ്യമുള്ളവര്‍ മുന്‍കൂറായി പണം നല്‍കിയാണ് സ്വര്‍ണ്ണം വിദേശത്തുനിന്നും വരുത്തിയിരുന്നത്. കുടുതല്‍ ആളുകള്‍ വരും മണിക്കൂറുകളില്‍ പിടിയിലാകുമെന്നാണ് സൂചന.