തോക്കുകൾ ടോമിൻ തച്ചങ്കരിയുടെ നേതൃത്തിൽ തിങ്കളാഴ്ച പരിശോധിക്കും

By online desk.15 02 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടെത്തലിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനം. തോക്കുകൾ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധിക്കും. ടോമിൻ തച്ചങ്കരിയുടെ നേതൃത്തിൽ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുക.

 

പൊലീസിന്‍റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളും എസ്എപി ക്യാമ്പിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പരിശോധന നടത്താനാണ് തീരുമാനം. 606 ഓട്ടോമാറ്റിക് റൈഫിളുകളിൽ 25 റൈഫിളുകൾ നഷ്ടമായെന്നാണ് സിഎജി കണ്ടെത്തൽ . സീരിയൽ നമ്പർ അനുസരിച്ച് പരിശോധന നടത്തും.

 

OTHER SECTIONS