ലിവ് ഇൻ ബന്ധങ്ങളുടെ നിയമ സാധ്യതകൾ ചർച്ച ചെയ്യപ്പെടണം : എഡിലു ഷോണ

By online desk .23 01 2021

imran-azhar

 

തിരുവനന്തപുരം: ലിവ് ഇൻ ബന്ധങ്ങളുടെ നിയമസാധുധ ഇന്ത്യയിൽ എന്ന വിഷയത്തെക്കുറിച്ച് കേരള ലാ അക്കാദമിയും സെൻ്റർ ഫോർ അഡ്വാൻസ് ലീഗൽ സ്റ്റഡീസും സംയുക്തമായി 2021 ജനുവരി 23 തീയതി വൺഡേ ഇൻ്റർനാഷണൽ കോൺഫെറൻസ് സംഘടിപ്പിച്ചു. എത്തോപ്യൻ മുൻ ജഡ്ജി എഡിലു ഷോണ മുഖ്യപ്രഭാഷണം നടത്തി. ലിവ് റിലേഷൻ എന്നത് സാമൂഹ്യ പരമായ ഒരു കാര്യമാണ്. ഇതിനെ സംബന്ധിച്ച് നല്ലതോ ചീത്തയോ എന്ന് എടുത്ത് പറയാൻ സാധിക്കില്ല. വ്യക്തിപരമായ അഭിപ്രായവും അത്പോലെ താമസിക്കുന്ന രാജ്യത്തിന്റെ സംസ്കാരത്തെയും ആസ്പദമാക്കിയാണ് ഈ ഒരു വിഷയത്തിൻ്റെ നിയമസാധുത നിലനിൽക്കുന്നതെന്നും ഇന്ത്യയിലും വിദേശത്തും ഈ വിഷയവുമായി ബന്ധപ്പെട്ട അനേകം കേസുകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

വെർച്വലായി നടന്ന കോൺഫറൻസിൽ ലിവ് ഇൻ അവകാശങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും കുറിച്ചും വിവിധ നിയമ വിദഗ്ധർ പ്രഭാഷണം നടത്തി. അഞ്ചു സെഷനുകളായി നടന്ന ഈ സമ്മേളനത്തിൽ നിയമ രംഗത്തെ പ്രഗല്ഭർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഡോ. സിന്ധു തുളസീധരൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഡോ. വി എൽ മണി കോൺഫറൻസിൻ്റെ ആശയം വ്യക്തമാക്കി. ജഡ്ജിമാരായ ബിജു മേനോൻ കെ, എസ് കെ അനിൽകുമാർ, ജൂബിയ എം എന്നിവർ സന്ദേശം നൽകി. അക്കാദമി ജോയിന്റ് ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രൊഫസറായ കെ അനിൽകുമാർ, സുനിൽകുമാർ, ഡോ. ദക്ഷിണ സരസ്വതി തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ കെ സ്വാഗതവും പ്രോഗ്രാം കൺവീനർ അഡ്വ. ആര്യ സുനിൽപോൾ നന്ദിയും രേഖപ്പെടുത്തി.

OTHER SECTIONS