ചെറുവട്ടൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.

By online desk .29 10 2020

imran-azhar

 

 

കോതമംഗലം: ചെറുവട്ടൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ എം പരീത്,പഞ്ചായത്ത് മെമ്പര്‍മാരായ പി എ ഷിഹാബ്,മൃദുല ജനാര്‍ദ്ദനന്‍, ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ പി ജോതിഷ്,കൈറ്റ് കോ ഓര്‍ഡിനേറ്റര്‍ എസ് എം അലിയാര്‍,എച്ച് എം ചാര്‍ജ് രതീഷ്,പി റ്റി എ പ്രസിഡന്റ് ഷിബു കെ കെ,സ്‌കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ചെറുവട്ടൂര്‍ നാരായണന്‍,മുന്‍ പി റ്റി എ പ്രസിഡന്റ് വി എം ബിജു,റ്റി എസ് സിദ്ധിഖ്,എ കെ ജയന്‍ പങ്കെടുത്തു.

 

OTHER SECTIONS