ജനങ്ങള്‍ അപ്രതീക്ഷിതമായി കൂടുതല്‍ പണം പിന്‍വലിച്ചതായി ധനമന്ത്രി

By Raji Mejo.17 Apr, 2018

imran-azhar

രാജ്യത്ത് പല ഉത്തരേന്ത്യന്‍സംസ്ഥാനങ്ങളിലും അപ്രതീക്ഷിത നോട്ട് ക്ഷാമം. കര്‍ണാടക മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും കേരളത്തില്‍ ചിലയിടങ്ങളിലും എടിഎമ്മുകളില്‍ കാശ് ലഭ്യമല്ല. ഇത് സംബന്ധിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിട്ടുളളത്. കൊച്ചിയില്‍ ചിലയിടങ്ങളില്‍ എടിഎമ്മുകള്‍ ടഞ്ഞുകിടക്കുകയാണ്. ഡല്‍ഹിയിലെ ആര്‍ കെ പുരത്തിലും ഖാന്‍പൂരിലും നിരവധി എടിഎമ്മുകള്‍ കാലിയാണ്.
ഉത്സവ സീസണില്‍ ജനങ്ങള്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആര്‍ബിഐയുടെ വിശദീകരണം. രാജ്യത്തെ ചിലയിടങ്ങളില്‍ അപ്രതീക്ഷിതമായി കൂടുതല്‍ പണം ആവശ്യം വന്നത് കാരണമാണ് ഇപ്പോള്‍ ദൗര്‍ലഭ്യം ഉണ്ടായതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
വിപണിയില്‍ നിന്നും 2000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമാവുകയാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. 'നോട്ട് നിരോധനത്തിന് മുമ്പ് 15,00,000 കോടിയുടെ കറന്‍സികളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് 16,50,000 കോടിയായി ഉയര്‍ത്തി. എന്നിട്ടും 2000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമാവുന്നു', ചൗഹാന്‍ പറഞ്ഞു.

 

OTHER SECTIONS