പോലീസ് പിന്നോട്ടില്ല ; കോവിഡ് രോഗികളുടെ വിവരശേഖരണം പോലീസ് തുടരും

By online desk .13 08 2020

imran-azhar

 


തിരുവനന്തപുരം ; കോവിഡ് നിയന്ത്രണ നടപടികളുമായി പോലീസ് മുന്നോട്ട്. കോവിഡ് രോഗികളുടെ വിവരശേഖരണം പോലീസ് തുടരും. രോഗികളുടെ വിവരങ്ങൾ നൽകാൻ വൈകരുതെന്ന നിർദേശവുമായി ടെലികോം സേവനദാതാക്കൾക്ക് പോലീസ് കത്തുനൽകി.

 

രോഗം സ്ഥിരീകരിച്ചതിന് 10 ദിവസം മുൻപുള്ള വിവരങ്ങൾ നൽകണമെന്ന് കത്തിൽ പറയുന്നു. ഒപ്പം ടവർ പ്രദേശവും സംസാരിച്ച നമ്പറുകളും നൽകണമെന്ന് ടെലികോം സേവനദാതാക്കൾക്ക് പോലീസ് നിർദേശം നൽകി. നിയന്ത്രണ മേഖലകളിൽ പോലീസിനെതിരെ ഉയർന്ന എതിർപ്പുമായി ബന്ധപ്പെട്ട് ആലോചനകൾക്കായി സീനിയർ ഉദ്യോഗസ്ഥർ ഉന്നതതല യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു.

 

 

 

OTHER SECTIONS