ക്ഷേമ പെൻഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്; തോമസ് ഐസക്

By Akhila Vipin .10 04 2020

imran-azhar

 


തിരുവനന്തപുരം: ക്ഷേമ പെൻഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണെന്ന് ധനകാര്യ മന്ത്രി ഡോ: തോമസ് ഐസക്. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയ പിന്നിടുമ്പോൾ 6100 രൂപയാണ് അടുത്ത ഗഡുവായി ലഭിക്കുന്നത്. ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായിട്ടാണ് നൽകുന്നത്. ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെൻഷൻ ശനിയാഴ്ച്ച ട്രാൻസ്ഫർ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെൻഷൻ വിതരണത്തിനെന്നപോലെ ബാങ്കുകളിൽപോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട.

 

പോസ്റ്റോഫീസിലെ ഹെൽപ്പ് ലൈനിൽ വിളിച്ചു പറഞ്ഞാൽ മതി. പോസ്റ്റുമാൻ വീട്ടിൽക്കൊണ്ടുതരും. ഇതിനു പോസ്റ്റോൽ ഡിപ്പാർട്ട്മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും നൽകിയിട്ടുണ്ട്.

 

 

 

 

OTHER SECTIONS