ഷാജഹാനെ വെട്ടികൊലപ്പെടുത്തിയ വാളുകള്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെടുത്തു

By parvathyanoop.17 08 2022

imran-azhar

 

 

പാലക്കാട്:  പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍.കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടാന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. പ്രതികളുമായി പൊലീസ് നടത്തിയ തെരച്ചിലിലാണ് വാള്‍ കണ്ടെടുത്തത്. കൊലപാതകത്തിന് ശേഷം കുനിപ്പുള്ളി വിളയില്‍ പൊറ്റയിലെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രതികള്‍ വാള്‍ ഒളിപ്പിച്ചിരുന്നത്.

 

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു.നവീനെ പൊള്ളാച്ചയില്‍ നിന്നും മറ്റുള്ളവരെ മലമ്പുഴ കവയില്‍ നിന്നും ആണ് പിടികൂടിയത്. നാലുപേര് കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നും പൊലിസ് അറിയിച്ചു. പ്രതികള്‍ എട്ടില്‍ കൂടാം എന്നാണ് എസ്പി പറഞ്ഞത്. ഗൂഢാലോചന സഹായം എന്നിവയും പൊലിസ് പരിശോധിക്കുന്നുണ്ട്.

 

കൃത്യത്തിന് ശേഷം പ്രതികള്‍ പാലക്കാട് ചന്ദ്ര നഗറിലുള്ള ബാറിലെത്തി മദ്യപിച്ചിക്കുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തു. പ്രതികള്‍ പാര്‍ട്ടിയുമായി അകന്നു. ഇതിന് പുറമേ രാഖി കെട്ടിയതുമായുള്ള തര്‍ക്കവും, ഗണേശോത്സവത്തില്‍ പ്രതികള്‍ ഫ്‌ലെക്‌സ് വയ്ക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കവും ആണ് പെട്ടന്നുള്ള പ്രകോപനം. ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും പോലിസ് അറിയിച്ചു.

 

 

OTHER SECTIONS