നാട്ടുകാരെ വിറപ്പിച്ച കടുവ കെണിയിലായി

By online desk .25 10 2020

imran-azhar

 

 

വയനാട്: വയനാട് ചീയമ്പം പ്രദേശത്ത് നാട്ടുകാരെ വിറപ്പിച്ച കടുവ കെണിയിലായി.ചീയമ്പം 73 ആദിവാസി കോളനിയിലും ആനപ്പന്തി, ചെമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലും ആണ് കടുവ ഇറങ്ങിയത്. 19 ദിവസത്തിനു ശേഷമാണ് കടുവ പിടിയിലായത്. രാവിലെ ഏഴ് മണിയോടെയാണ് കടുവ കെണിയിൽ ആയത്.
മൂന്നു മാസത്തോളമായി കടുവ പ്രദേശത്ത് ജനങ്ങളിൽ ഭീതി ഉളവാക്കിയിരുന്നു. കടുവയ്ക്ക് ഏകദേശം ഒൻപതു വയസ്സ് പ്രായമുണ്ട് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

 

19 ദിവസങ്ങൾക്കു മുൻപാണ് കടുവയെ പിടികൂടാനുള്ള 2 കൂടുകൾ സ്ഥാപിച്ചത്. ഇതിനോടകം 15 ലധികം വളർത്തുമൃഗങ്ങളെ ഈ കടുവ കൊന്നുതിന്നു. നാട്ടുകാർക്കും പ്രദേശത്തുകൂടെ കടന്നുപോകുന്ന യാത്രക്കാർക്കും കടുവ ഭീതി ഉണ്ടാക്കിയിരുന്നു. സൗത്ത് വയനാട് ഫോറസ്റ്റ് ചെതലയം റേഞ്ചിലാണ് കടുവ പിടിയിലായത്. മുൻപും ഇതേ മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.

 

 

OTHER SECTIONS