ലോകത്ത് ആകെ മരണം 6,70,207, അമേരിക്കയില്‍ മാത്രം 1,53,840

By online desk .31 07 2020

imran-azhar

 

 

ന്യുയോര്‍ക്ക് :അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവര്‍ ഒന്നരലക്ഷത്തിലധികം. പുതിയ കണക്കനുസരിച്ച് 45,68,037 രോഗബാധിതരാണ് അമേരിക്കയിലുള്ളത്. ദിനംപ്രതി അമ്പതിനായിരത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ലോകത്താകമാനം 6,70,207 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്കയില്‍ മാത്രം മരണ നിരക്കില്‍ ഇത്രയും വര്‍ദ്ധന.

 

കോവിഡ് മരണനിരക്കില്‍ രണ്ടാമതുള്ളത് ബ്രസീലാണ്, 90,188 മരണങ്ങള്‍. 45,961 പേര്‍ യുകെയിലും, 44,876 പേര്‍ മെക്‌സിക്കോയിലും മരണത്തിന് കീഴടങ്ങി. 35,129 കോാവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയാണ് അഞ്ചാമത്. കോവിഡ് മരണനിരക്കില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതാണ്, 35,003 മരണങ്ങളാണ് ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 

 

OTHER SECTIONS