ദയാവധം തേടുന്നു; യാത്രാനുമതി നല്‍കരുതെന്ന് യുവതി കോടതിയില്‍ ഹര്‍ജി നല്‍കി

By parvathyanoop.13 08 2022

imran-azhar

 

 


ഡല്‍ഹി : സുഹൃത്തിന്റെ അഞ്ജാത രോഗത്തിന് ദയാവധം തേടിയുളള സ്വിറ്റ്സര്‍ലന്‍ഡ് യാത്രാനുമതി അനുവദിക്കരുതെന്ന ആവശ്യവുമായി യുവതി ഡല്‍ഹി ഹൈക്കോടതിയില്‍. ദയാവധം തേടിയാണ് സുഹൃത്ത് സ്വിറ്റ്സര്‍ലാന്റിലേക്ക് പോകുന്നതെന്നും അദ്ദേഹം മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗത്താല്‍ ബുദ്ധിമുട്ടുകയാണെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞു. അതുകൊണ്ട് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് യാത്രാനുമതി നല്‍കരുത് എന്നാണ് യുവതിയുടെ ആവശ്യം.

 

സുഹൃത്തിനെ ചികിത്സിക്കുന്ന ആളുടെ സഹായത്തോടെയാണ് സ്വിറ്റ്സര്‍ലാന്റിലേക്കുള്ള യാത്ര. അതുകൊണ്ട് സുഹൃത്തിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്നും യുവതി ആവശ്യപ്പെട്ടു. ശാരീരികമായും മാനസികമായും രോഗിയെ തളര്‍ത്തുന്ന രോഗമാണ് ഫാറ്റിഗ് സിന്‍ഡ്രോം. 2014ല്‍ ആണ് രോഗം ആദ്യമായി കണ്ടുപിടിച്ചത്. രോഗം പിന്നീട് ഗുരുതരമാകുകയും അത് ചലനശേഷിയെ ബാധിക്കുകയും ചെയ്തു. കോവിഡ് സമയത്ത് ചികിത്സ മുടങ്ങിയതും രോഗാവസ്ഥയെ ബാധിച്ചു.

 

എന്നാല്‍ സുഹൃത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഒന്നും അനുഭവിക്കുന്നില്ല എന്നും അതുകൊണ്ട് ഇന്ത്യയിലോ വിദേശത്തോ ചികിത്സ നല്‍കാന്‍ സാധിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.ഇപ്പോള്‍ വിദേശത്ത് ചികിത്സ നേടാം എന്നുള്ള നിലയ്ക്ക് അദ്ദേഹത്തിന് യാത്രയ്ക്കുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

 

അതുകൊണ്ട് യാത്രാനുമതി വിലക്കണമെന്നും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഒരു മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.ഈ രോഗത്തിന് ഫലപ്രദമായ ചികിത്സാരീതി ഇതുവരെ കണ്ടെത്തിയിട്ടില്ല. അതില്‍ ഗവേഷണം പുരോഗമിക്കുകയാണ്.

 

 

OTHER SECTIONS