ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

By BINDU PP .18 Nov, 2017

imran-azhar

 

 


വിയന്ന : ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ചൈനയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. രണ്ട് മൃതദേഹങ്ങളുടെ തലകളായിരുന്നു തുന്നിച്ചേര്‍ത്തതെങ്കിലും ഇതിലൂടെ രക്തദമനികളും, ഞരമ്പുകളും എല്ലാം ബന്ധിപ്പിക്കാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ തെളിയിച്ചിരിക്കുകയാണ്.ഡോക്ടര്‍ സിയാവോ പിങ് റെന്നിന്റെ നേതൃത്വത്തില്‍ ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഡോക്ടര്‍മാരായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ വിജയിച്ചതോടെ ജീവിച്ചിരിക്കുന്ന മനുഷ്യരിലും തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുവാനന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഇവരുടെ ടീമിലുണ്ടായ പ്രൊഫസര്‍ സെര്‍ജി കന്നാവാരോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.