മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം; മോഷ്ടാക്കളെ പോലീസ് പിടികൂടി

By parvathyanoop.06 07 2022

imran-azhar

വിദ്യാര്‍ത്ഥി നേതാക്കളുടെ സംഘത്തെയാണ് മോഷണക്കേസില്‍ അകത്താക്കിയത്.മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്.

 

മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി 11 ബാറ്ററികളും 2 പ്രൊജക്ടറുകളും മോഷണം പോയിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി വിഭാഗങ്ങളിലാണ് മോഷണം നടന്നത്.

 

തിങ്കളാഴ്ചയാണ് കോളജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കുന്നത്. പ്രതികള്‍ ബാറ്ററികള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റെന്നാണ് പോലീസ് പറയുന്നത്. ഈ പണം മുഴുവന്‍ ഇവര്‍ വീതിച്ചു. പ്രൊജക്ടറുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

 

OTHER SECTIONS