കുടുംബാസൂത്രണ അവബോധം: വിവാഹ കിറ്റുമായി സര്‍ക്കാര്‍

By Shyma Mohan.13 08 2022

imran-azhar

 


ഭൂവനേശ്വര്‍: രാജ്യത്ത് തന്നെ ആദ്യമായി കുടുംബാസൂത്രണത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി നവദമ്പതികള്‍ക്ക് വിവാഹ കിറ്റുകള്‍ നല്‍കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു.

 

ഗര്‍ഭ നിരോധന ഗുളികകള്‍, കോണ്ടം, കുടുംബാസൂത്രണത്തിന്റെ രീതികളെയും നേട്ടങ്ങളെയും കുറിച്ചുള്ള ബുക്ക്‌ലെറ്റ്, വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വിവാഹ കിറ്റുകളിലുള്ളത്.

 

സെപ്തംബര്‍ മുതല്‍ നല്‍കാനാണ് നീക്കം. ജില്ലാ - ബ്ലോക്ക് തലങ്ങളില്‍ നിന്ന് സംരംഭം ആരംഭിക്കുമെന്ന് ഫാമിലി പ്ലാനിംഗ് ഡയറക്ടര്‍ ബിജയ് പാനിഗ്രാഹി അറിയിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നയി പഹല്‍ പദ്ധതിയുടെ ഭാഗമായാണ് നീക്കം.

 

അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍(ആശ) വിവാഹം നിശ്ചയിച്ചിട്ടുള്ള വീടുകളിലെത്തി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് പാനിഗ്രാഹി പറഞ്ഞു. കുട്ടികളുടെ ജനനങ്ങള്‍ക്കിടയിലുള്ള ആരോഗ്യകരമായ ടൈം ഗ്യാപ്പിനെക്കുറിച്ചും ദമ്പതികളെ ബോധിപ്പിക്കുമെന്ന് പാനിഗ്രാഹി കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS