ബാഹുബലിയെ അനുകരിച്ച തൊടുപുഴ സ്വദേശിയെ ആന തട്ടിയെറിഞ്ഞു; നില ഗുരുതരം

By SUBHALEKSHMI B R.13 Nov, 2017

imran-azhar

തൊടുപുഴ: ബാഹുബലി സിനിമയിലെ സാഹസിക രംഗം ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. പെരിങ്ങാശേരി സ്വദേശിയായ യുവാവാണ് ആനയുടെ പ്രത്യാക്രമണത്തില്‍ കഴുത്തൊടിഞ്ഞ് ഗുരുതരാവസ്ഥയിലായത്.

 

ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം അവധി ദിനം ആഘോഷിക്കാനിറങ്ങിയ യുവാവാണ് വിപത്ത് ചോദിച്ചുവാങ്ങിത്. ആഘോഷിക്കാന്‍ പോയ സംഘം നോക്കിയപ്പോള്‍ വഴിയരികില്‍ ഒരു കൊന്പന്‍ അങ്ങനെ നില്‍ക്കുന്നു. മനസ്സില്‍ തെളിഞ്ഞത് ബാഹുബലി സിനിമയില്‍ നായകന്‍ പ്രഭാസ് ആനയുടെ തുന്പി കൈയിലും മസ്തകത്തിലും ചവിട്ടി
കൈവിട്ട് നില്ക്കുന്ന രംഗം. യുവാവ് ആനയ്ക്ക് ഒരു കിലോ പഴവും വാങ്ങി അതിനുമുന്പിലേക്ക്. അതിനു മുന്‍പ് ഫേസ്ബുക്കില്‍ ലൈവ് ഷോ സെറ്റ് ചെയ്ത് സുഹൃത്തിനെ മൊബൈല്‍ ഏല്പ്പിച്ചു.

 

 

പ്ളാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച പഴം ആനവായിലേക്ക് നീട്ടി. പഴം തീര്‍ന്നപ്പോള്‍ ആന കടിച്ചുവലിച്ച പനന്പട്ട ഒരു ഭാഗം വലിച്ചെടുത്തു ആനയ്ക്ക് നേരെ നീട്ടി. പിന്നെയും പനന്പട്ട നല്‍കി. ആന ഒരുമടിയും കൂടാതെ തിന്നുന്നത് കണ്ടപ്പോള്‍ പതിയെ അടുത്തേക്ക്. ആദ്യം ആനയുടെ തുന്പിക്കൈയില്‍ തലോടി. പിന്നെ ഒരു ഉമ്മ....രണ്ടുമ്മ ...മൂന്നാമത്തെ ഉമ്മയ്ക്കൊപ്പം ബാഹുബലി പറന്നു. ആനയുടെ തട്ടില്‍ ചുരുണ്ട് പന്തുപോലെയായി. കഴുത്തൊടിഞ്ഞ് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്...

 


ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്ത് രംഗങ്ങളൊന്നും വിട്ടുകളഞ്ഞില്ള. ഈ രംഗങ്ങള്‍ നെറ്റില്‍ വൈറലാണ്. സൂപ്പര്‍കഥാപാത്രങ്ങളെ അനുകരിക്കുന്നവര്‍ ഇതൊന്നു കണ്ടിരിക്കുന്നത് നന്ന്.

OTHER SECTIONS