തോമസ് ഐസക് സ്ഥാനമൊഴിയണമെന്ന് സുധീരന്‍

By sruthy sajeev .03 Mar, 2017

imran-azharതിരുവനന്തപുരം: ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് സ്ഥാനമൊഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. വിഷയത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തന്നെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഗൗരവതരമാണ്.

 

ഇതുപോലൊരു സംഭവം കേരള നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം മന്ത്രിക്കാണെന്നും സ്ഥാനം രാജിവയ്ക്കുന്നതാണ് ജനാധിപത്യ മര്യാദയെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ അര്‍ഹമായ വിഹിതമോ
ഫലപ്രദമായ നടപടികളോ ധനനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടിലെ്‌ളന്നും സുധീരന്‍ കുറ്റപെ്പടുത്തി.

OTHER SECTIONS