കാർഷിക ബില്ലിന്റെ പേരിൽ പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ; പ്രധാനമന്ത്രി

By online desk .18 09 2020

imran-azhar

 

ഡൽഹി: കാർഷിക ബില്ലിന്റെ പേരിൽ പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്ലിന്റെ പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് .കർഷകർക്ക് ശരിയായ വില ലഭിക്കില്ലെന്നാണ് പ്രധാനപ്രചാരണമെന്നും പ്രധാനമന്ത്രി ആരോപിച്ചു.സർക്കാർ ഏജൻസി നെല്ലും ഗോതമ്പും സംഭരിക്കില്ലെന്ന പ്രചാരണം തെറ്റാണ് .കർഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .

 

അതേസമയം ബില്ലുമായി ബന്ധപെട്ടു നടത്തുന്ന വ്യാജപ്രചാരണങ്ങളെകുറിച്ച് ബോധവൻമ്മാരാകണമെന്ന് എല്ലാകര്ഷകരോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു . നിങ്ങളെ പഴയ സമ്പ്രദായത്തിൽ തന്നെ നിലനിർത്താനാണ് അവർ ശ്രമിക്കുന്നത്. ദശാബ്ദങ്ങളോളം നമ്മുടെ രാജ്യം ഭരിച്ചു കർഷകർക്ക് വേണ്ടി ഒരുപാട് സംസാരിക്കുന്നവർ കർഷകർക്കായി ഒന്നും തന്നെ ചെയ്തില്ല എന്നും മോദി ആരോപിച്ചുഅടിസ്ഥാന വില ഉറപ്പാക്കിയും ഇടനിലക്കാരുടെ ചൂഷണം ഉറപ്പാക്കിയും കര്‍ഷകരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ര്‍ഷിക ബില്ലുകള്‍ ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS