ചൈനയില്‍ 10 കുറ്റവാളികളെ പരസ്യമായി തൂക്കിക്കൊന്നു

By Shyma Mohan.18 Dec, 2017

imran-azhar


    ബീജിംഗ്: ചൈനയില്‍ കൊലപാതകം, മയക്കുമരുന്ന് എന്നീ കേസുകളില്‍ ഉള്‍പ്പെട്ട 10 പ്രതികളെ ജനമധ്യത്തില്‍ തൂക്കിലേറ്റി. പ്രതികളെ തൂക്കിക്കൊല്ലുന്നതായുള്ള അറിയിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ നല്‍കിയാണ് ലൂഫങ്ങിലുള്ള മൈതാനിയില്‍ പത്തുപേരെയും തൂക്കിലേറ്റിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരക്കണക്കിനാളുകള്‍ തൂക്കിലേറ്റല്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. നാലു പോലീസുകാരുടെ അകമ്പടിയോടെയാണ് ഓരോ കുറ്റവാളിയെയും തൂക്കുമരത്തിനടുത്ത് എത്തിച്ചത്. പത്തുപേരില്‍ 7 പ്രതികള്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരും മറ്റ് മൂന്നുപേര്‍ കൊലപാതകം, കവര്‍ച്ചക്കേസുകളില്‍ ഉള്‍പ്പെട്ടവരുമാണ്. കാണികളില്‍ ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയും മറ്റ് ചിലര്‍ ചാറ്റിംഗ് നടത്തിയും പുകവലിച്ചും ചടങ്ങില്‍ പങ്കുകൊണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
    

OTHER SECTIONS