ഇ പി .​ജ​യ​രാ​ജ​ന്‍റെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് ;മൂന്നുപേർ അറസ്റ്റിൽ

By online desk .21 02 2020

imran-azhar

 


കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇ പി ജയരാജന്റെ പേഴ്സണ്‍ സ്റ്റാഫുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞായിരുന്നു സംഘo തട്ടിപ്പ് നടത്തിയത്.

ജോലി നൽകുമെന്ന് പറഞ്ഞ് സംഘം പയ്യന്നൂർ സ്വദേശിയിൽ നിന്നും 50,000 രൂപ വാങ്ങി.എന്നാൽ തട്ടിപ്പ് ബോധ്യമായതോടെ പരാതിക്കാരൻ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് മൂന്നംഗ സംഘം കുടുങ്ങിയത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.

OTHER SECTIONS