തൃപ്പൂണിത്തുറയിൽ ഇ.ശ്രീധരനെ ഇറക്കാൻ ബിജെപി: സ്വരാജ് മത്സരരംഗത്തുണ്ടെങ്കിൽ പോരാട്ടം മുറുകും

By അനിൽ പയ്യമ്പള്ളി.02 03 2021

imran-azhar

കൊച്ചി : തങ്ങളുടെ ലിസ്റ്റിലുള്ള എപ്ലസ് മണ്ഡലത്തിലേക്ക് കടുത്ത മത്സരം നടത്താന്‍ കച്ചകെട്ടി ബി.ജെ.പി.
എറണാകുളത്തെ തൃപ്പുണിത്തറയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാിയ മെട്രോമാന്‍ ഇ. ശ്രീധരനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാനനേതൃത്വം ശിപാര്‍ശ ചെയ്യുന്നതായി സൂചന. ആര്‍.എസ്.എസിന്റെ പരിപൂര്‍ണ്ണ പിന്തുണയുള്ള ഇക്കാര്യത്തില്‍ കന്ദ്രനേതൃത്വം കൂടി പച്ചക്കൊടി കാട്ടുന്നതോടെ ഇ. ശ്രീധരന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി തൃപ്പുണിത്തറയില്‍ മത്സരിക്കും.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിലവിലുള്ള എം.എല്‍.എ എം. സ്വരാജ് മത്സരിക്കുമെന്നാണ് സൂചന. മുന്‍ മന്ത്രി കെ. ബാബു തന്നെ വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരമാണ് നടക്കുക.

2016-ല്‍ സി.പിഎമ്മിന്റെ യുവജനനേതാവായിരുന്ന എം. സ്വരാജ് 4,467 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മന്ത്രി കെ. ബാബുവിനെ തോല്പിച്ചത്. എം. സ്വരാജ് 62,346 വോട്ടു നേടിയപ്പോള്‍ 58,230 വോട്ടാണ് മന്ത്രി കെ. ബാബു നേടിയത്. ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച തുറവൂര്‍ വിശ്വംഭരന്‍ 29,843 വോട്ട് നേടി ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. ഇക്കുറി ഇ. ശ്രീധരന്‍ മത്സരരംഗത്തു വരുന്നതോടെ തൃപ്പുണിത്തറയില്‍ വിജയം തന്നെ അനായാസം നേടാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ മുഴുവന്‍ കണക്കുകൂട്ടലും തെറ്റിച്ച് ബി.ജെ.പ നേടിയ മുന്നേറ്റം ഈ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.15 സീറ്റുകള്‍ നെടി തൃപ്പുണിത്തറ നഗരസഭയില്‍ പ്രതിപക്ഷത്താണ് ബി.ജെ.പി. 21 സീറ്റുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് നേടി ഭരണമുറപ്പിക്കാനായത്.


തൃപ്പുണിത്തറ നഗരസഭ കൂടാതെ കൊച്ചികോര്‍പ്പറേഷനിലെലെ 27മുതല്‍ 30 വരെ വാര്‍ഡുകള്‍, 32, 35, 52 വാര്‍ഡുകളും, ചേരാനെല്ലൂര്‍ പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് തൃപ്പുണിത്തറ മണ്ഡലം. ചേരാനെല്ലൂര്‍ പഞ്ചായത്തിലെ വാര്‍ഡുകളില്‍ മിക്കതിലും അട്ടിമറി സാധ്യത നിലനില്ക്കുന്നതും കൊച്ചിയുടെ കിഴക്കന്‍ ഭാഗത്തുള്ള വാര്‍ഡഡുകളില്‍ മാറിമറയുന്ന വോട്ടിംഗ് പാറ്റേണും ബി.ജെ.പിക്ക് ആത്മവിശ്വാസം നല്കുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ ബി.ജെ.പി കന്നിവിജയം നേടിയ വാര്‍ഡാണ് ഇതിലേറ്റവും ശ്രദ്ദേയം.


തൃപ്പുണിത്തറയില്‍ മൂന്നുപേരും മൂന്നുമുന്നണി സ്ഥാനാര്‍ഥികളാവുന്നതോടെ തലമുറകള്‍ തമ്മിലുള്ള പോരാട്ടം കൊണ്ട് ശ്രദ്ദേയമാവുന്ന മണ്ഡലം കൂടിയാവും തൃപ്പുണിത്തറ.

 

 

OTHER SECTIONS